Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മലേഷ്യ സിംഗപ്പൂരുമായുള്ള അതിര്‍ത്തി അടച്ചു

ക്വാലാലംപൂര്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മലേഷ്യ സിംഗപ്പൂരുമായുള്ള അതിര്‍ത്തി അടച്ചു. രണ്ടാഴ്ചത്തേക്കാണ് അതിര്‍ത്തി താല്‍ക്കാലികമായി അടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഇതുവരെയായി 673 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്.

അതിര്‍ത്തി അടക്കുന്നതിന്റെ മുന്നോടിയായി സിംഗപ്പൂര്‍ അതിര്‍ത്തിയായ ജോഹോര്‍ സംസ്ഥാനത്തെ കോസ്‌വോയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. അതേസമയം, കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോല്‍ദോവയില്‍ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഇവിടെ 30 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്.

Related Articles