Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അത്‌ലറ്റുകള്‍ മലേഷ്യയിലേക്ക് പ്രവേശിക്കേണ്ടെന്ന് മഹാതീര്‍ മുഹമ്മദ്

ക്വാലാലംപൂര്‍: ഇസ്രായേല്‍ അത്‌ലറ്റുകള്‍ക്ക് മലേഷ്യയിലേക്ക് പ്രവേശനമില്ലെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറഞ്ഞു. ഇസ്രായേല്‍ നീന്തല്‍ ടീമിന് മലേഷ്യയിലേക്കുള്ള വിസ നിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

ഈ വര്‍ഷം ജൂലൈ 25 മുതല്‍ മലേഷ്യയില്‍ വെച്ച് അരങ്ങേറുന്ന ലോക പാരലിംപിക് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇസ്രായേല്‍ ടീമിനാണ് മലേഷ്യന്‍ പ്രധാനമന്ത്രി വിസ നിഷേധിച്ചത്. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പരിപാടി റദ്ദാക്കാനാണ് സംഘാടകരുടെ തീരുമാനമെങ്കില്‍ അവര്‍ക്ക് അങ്ങിനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ ഒളിംപിക് കമ്മിറ്റി മലേഷ്യക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ മലേഷ്യ ആവശ്യം നിരസിക്കുകയാണ് ചെയ്തത്. ഇസ്രായേലിനോടുള്ള രാജ്യത്തിന്റെ നിലപാടും ഫലസ്തീനുള്ള പിന്തുണ അറിയിച്ചുമാണ് മഹാതീറിന്റെ തീരുമാനം.

Related Articles