Current Date

Search
Close this search box.
Search
Close this search box.

മലേഷ്യ വധശിക്ഷ നിര്‍ത്തലാക്കുന്നു

ക്വാലാലംപൂര്‍: എല്ലാവിധ കുറ്റകൃത്യങ്ങള്‍ക്കും മലേഷ്യ വധ ശിക്ഷ നിര്‍ത്തലാക്കുന്നു. വധശിക്ഷ വിധിച്ച എല്ലാ കേസുകളും നിര്‍ത്തിവെക്കാനും മലേഷ്യന്‍ മന്ത്രിസഭ തീരുമാനിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും വിദേശ നയതന്ത്രജ്ഞരുടെയും ആവശ്യം പരിഗണിച്ചാണ് വധശിക്ഷ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്.

ഇതു സംബന്ധിച്ച ബില്‍ തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിക്കും. എല്ലാ വിധ വധശിക്ഷകളും നിര്‍ത്തലാക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് മലേഷ്യന്‍ നിയമ മന്ത്രി ല്യൂ വ്യൂ കിയോങിനെ ഉദ്ധരിച്ച് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം പ്രാബല്യത്തില്‍ വരുന്നത് വരെ എല്ലാ വധശിക്ഷകളും നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യയില്‍ ഈ വര്‍ഷം അധികാരത്തിലേറിയ മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഈ തീരുമാനമെടുത്തത്.

 

Related Articles