Current Date

Search
Close this search box.
Search
Close this search box.

വരയും വര്‍ണ്ണവും പകര്‍ന്ന് ‘മയില്‍പീലി’

പെരുമ്പിലാവ്: മലര്‍വാടി-ടീന്‍ ഇന്ത്യാ സംസ്ഥാന സമിതി നടത്തിയ ‘മയില്‍പീലി’ ചിത്രരചന പരിശീലന ക്യാമ്പ് തൃശൂര്‍ പെരുമ്പിലാവ് അന്‍സാര്‍ ബി.എഡ് സ്‌കൂളില്‍ സമാപിച്ചു. പ്രമുഖ ചിത്രകാരന്മാരായ ഇബ്രാഹിം ബാദുഷ,മുനീര്‍ അഗ്രഗാമി ,അനീസ് ,ഷബ്‌ന സുമയ്യ , മുഖ്താര്‍ ഉദരംപൊയില്‍ , അനീസ് എന്നിവര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് ചിത്രരചനയുടെ വിവിധ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

കാര്‍ട്ടൂണ്‍, വാട്ടര്‍ കളര്‍ , കാലിഗ്രഫി ,ഡിജിറ്റല്‍ പെയിന്റിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് പരിശിലീനങ്ങള്‍ നല്‍കിയത്. ക്യാമ്പ് പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പി വടകര, ജലീല്‍ തൃശൂര്‍, സുലൈമാന്‍ മങ്കട തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles