Current Date

Search
Close this search box.
Search
Close this search box.

മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍: സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: മലര്‍വാടിയും ടീന്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ ഫാമിലി ക്വിസ് മത്സരത്തിന്റെ സംസ്ഥാനതല വിജയികള്‍ക്കുള്ള സമ്മാന ദാനം കാസര്‍കോട് ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മലര്‍വാടി ജില്ലാ രക്ഷാധികാരി അബ്ദുല്‍ ലത്തീഫ് കെ.ഐ, ടീന്‍ ഇന്ത്യാ സംസ്ഥാന കോര്‍ഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സംസ്ഥാന സമിതിയംഗങ്ങളായ ഇഖ്ബാല്‍ വടകര, നാസര്‍ മാസ്റ്റര്‍ എന്നിവരും വിതരണം ചെയ്തു.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 156500ല്‍ അധികം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ യു.പി വിഭാഗത്തിലെ ഫസ്റ്റും സെക്കന്റും കാസര്‍കോട് ജില്ലയിലെ അസ്മില്‍ അറക്കല്‍, ഹന്‍സില്‍ അറക്കല്‍ എന്നിവര്‍ കരസ്ഥമാക്കി. ഫൈനല്‍ റൗണ്ടില്‍ കടന്ന ഫഹ്‌വാ മുഹമ്മദ് നവാസ്, മുഹമ്മദ് നസല്‍, അനന്തകൃഷ്ണന്‍ , അബാന്‍ അഹ്‌മ്മദ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.

ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് വിതരണം ചെയ്തത്. മൂന്ന് മേഖലകളിലായി നടക്കേണ്ടിയിരുന്ന സമ്മാന വിതരണം കോവിഡ് പശ്ചാത്തലത്തില്‍ ജില്ലകളിലൂടെ സമ്മാന വണ്ടി സഞ്ചരിച്ചാണ് നിര്‍വ്വഹിച്ചത്. സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ മങ്കട, നുഅ്മാന്‍ വയനാട്, ഷാനവാസ് ആരാമം, അന്‍സാര്‍ നെടുമ്പാശ്ശേരി, ഫൈസല്‍ തൃശ്ശൂര്‍ എന്നിവര്‍ സമ്മാന വണ്ടിയില്‍ അനുഗമിച്ചു. കാസര്‍കോട് ജില്ലാ കോഡിനേറ്റര്‍ പി.എം.കെ.നൗഷാദ്, കെ എം ഷാഫി, എം.എച്ച് സീതി , സി.എ മൊയ്തീന്‍ കുഞ്ഞ്, ഷഫീഖ് നസ്‌റുല്ല, മുഹമ്മദ് റിയാസ്, മുഹമ്മദ് സബാഹ്, സീനത്ത്, അസ്മ അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു. എഴുത്തുകാരനും, കവിയും മുന്‍ രക്ഷാധികാരിയുമായ എം.എച്ച് സീതി (ഇബ്‌നു ഹസ്സന്‍ ചെമ്മനാട്) മലര്‍വാടിക്കായി രചിച്ച ഗാനം സാദിഅ നൗറില്‍, സഫ എന്നിവര്‍ ആലപിച്ചു.

Related Articles