Current Date

Search
Close this search box.
Search
Close this search box.

ഭൂരിഭാഗം അറബ്-അമേരിക്കക്കാരുടെയും വോട്ട് ബൈഡന്: സര്‍വേ റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വരുന്ന അറബ് വംശജരായ അമേരിക്കക്കാരുടെയും വോട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനായിരിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. Arab American Institute (AAI) ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 59 ശതമാനം അറബ് പൗരന്മാരും തങ്ങളുടെ വോട്ട് ബൈഡന് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും 35 ശതമാനം മാത്രമാണ് ട്രംപിന് വോട്ട് ചെയ്യുകയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തങ്ങളുടെ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നാണ് മിക്ക അറബ് വോട്ടര്‍മാരും കണക്കാക്കുന്നത്. നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 80 ശതമാനത്തിലധികം വരുന്ന അറബ് വോട്ടര്‍മാരും വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അവര്‍ അത്തരത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മിഷിഗന്‍ സംസ്ഥാനത്ത് അറബ്-അമേരിക്കന്‍ വോട്ട് ഏറ്റവും നിര്‍ണായകമാകും. ഇവിടെ അഞ്ചു ശതമാനത്തിലധികവും അറബ് അമേരിക്കന്‍ വോട്ടുണ്ട്. ഒഹിയോ, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലും 1.7 ശതമാനം മുതല്‍ രണ്ട് ശതമാനം വരെ അറബ് വോട്ടിന് സ്വാധീനമുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അറബ് സമൂഹങ്ങളെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പ് ക്യാംപയിനായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ ബൈഡന്‍ നടത്തിയത്.

അതേസമയം, അറബ് അമേരിക്കക്കാര്‍ക്കിടയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 10 ശതമാനം വര്‍ദ്ധിച്ചതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles