Current Date

Search
Close this search box.
Search
Close this search box.

‘ഞാന്‍ കുറ്റം ചെയ്തിട്ടില്ല’ -പാരിസ് ആക്രമണ കേസിലെ മുഖ്യപ്രതി

പാരിസ്: പാരിസ് ആക്രമണത്തില്‍ പങ്കില്ലെന്ന് മുഖ്യപ്രതിയായ സലാഹ് അബ്ദുസ്സലാം കോടതിയെ അറിയിച്ചു. 2015 നവംബറില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് യുദ്ധാനന്തര ഫ്രാന്‍സിലെ ശക്തമായ ആക്രമണമായിരുന്നു.

ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐ.എസ്.ഐ.എസ്) പന്തുണക്കുന്നുതായും, പോരാളിയാകാനുള്ള വഴിയിലായിരുന്നു താനെന്നത് നിഷേധിക്കാന്‍ കഴിയാത്താണെന്നും 32കാരനായ അബ്ദുസ്സലാം ബുധനാഴ്ച പറഞ്ഞു.

ആരെയും കൊന്നിട്ടില്ല, ആര്‍ക്കും ഉപദ്രവം ഏല്‍പ്പിച്ചിട്ടില്ല, ഒരു പോറല്‍ പോലും വരുത്തിയിട്ടില്ലെന്ന് ഇന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം, ഈ കേസ് ആരംഭിച്ചത് മുതല്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ചിട്ടില്ല -അബ്ദുസ്സലാം ചോദ്യം ചെയ്യലിനിടെ കോടതിയില്‍ പറഞ്ഞു.

ആറ് റെസ്റ്റോറന്റുകളിലും ബാറുകളിലും, ബറ്റാക്ലാന്‍ കണ്‍സേര്‍ട്ട് ഹാളിലും, ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുമാണ് ആക്രമണമുണ്ടായത്. തോക്കും ബോംബും ഉപയോഗിച്ച് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ അവേശിക്കുന്ന ഏക വ്യക്തിയാണ് ഫെഞ്ച്-മൊറോക്കോക്കാരനായ അബ്ദുസ്സലാം എന്നാണ് കരുതുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles