Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭയുടെ ജി77 അധ്യക്ഷ സ്ഥാനത്ത് ഫലസ്തീനും

ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയുടെ 77 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി77 ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനത്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മദൂദ് അബ്ബാസ് ചുമതലയേറ്റു. യു.എന്നിലെ വികസ്വര രാജ്യങ്ങളുടെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ബ്ലോക്ക് ആണ് ജി77. ജനുവരി 15നാണ് മഹ്മൂദ് അബ്ബാസ് അധ്യക്ഷ പദവി ഏറ്റെടുത്തത്. ഈജിപ്തില്‍ നിന്നാണ് അധ്യക്ഷ പദവി ഫലസ്തീന് ലഭിച്ചത്.
ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ച് നടന്ന അധികാര കൈമാറ്റ ചടങ്ങില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ ശക്തമായാണ് അബ്ബാസ് പ്രതികരിച്ചത്.

അധിനിവേശ ഭൂമികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ തടസ്സപ്പെടുത്തുകയാണെന്നും ഫലസ്തീന്‍ ഭൂപ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ അദ്ദേഹം അപലപനം രേഖപ്പെടുത്തുകയും ചെയ്തു. ഫലസ്തീന്‍ എന്ന രാജ്യത്തിനുവേണ്ടിയും ഫലസ്തീനിലെ ജനതക്കു വേണ്ടിയും താന്‍ ഈ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനമേറ്റെടുത്ത അബ്ബാസിനെ പ്രശംസിച്ചു കൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസും രംഗത്തെത്തിയിരുന്നു.

Related Articles