Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: ശനിയാഴ്ച തലസ്ഥാനത്ത് കര്‍ഫ്യൂ പിന്‍വലിച്ചു

ബഗ്ദാദ്: ദിവസങ്ങളായി തുടരുന്ന പ്രതിഷേധം ഇറാഖിനെ പിടിച്ചുകുലുക്കുകയാണ്. ആയിരക്കണക്കിനു യുവാക്കള്‍ അഴിമതിക്കും, തൊഴിലില്ലായ്മക്കും, പൊതുസേവന രംഗത്തെ ഉത്തരവാദിത്വമില്ലായ്മക്കും എതിരെ പ്രതിഷേധിക്കുകയാണ്. പ്രതിഷേധം രാജ്യത്തുടനീളും വ്യാപിക്കുകയും മരണം വര്‍ധിക്കുകുയും ചെയ്ത സാഹചര്യത്തില്‍ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ശനിയാഴ്ച രാവിലെ പിന്‍വലിച്ചതായി അറിയിച്ചു.

സുരക്ഷ സേന പ്രതിഷേധകര്‍ക്കെതിരില്‍ ജലപീരങ്കിയും, കണ്ണീര്‍വാതകവും, റബര്‍ ബുളളറ്റുകളും പ്രയോഗിച്ചു. ഒരുപാട് ആളുകള്‍ മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധകര്‍ പരസ്പരം ബന്ധപ്പെടാതിരിക്കാനും സമരദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനും വേണ്ടി അധികാരികള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കി. ഒരു നേതൃത്വത്തിനും കീഴിലല്ലാതെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം, ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ജനങ്ങള്‍ സമ്മേളിച്ച് പ്രതിഷേധം നടത്തുന്നത് തടയുന്നതിനു വേണ്ടി തലസ്ഥാനമായ ബഗ്ദാദിലും മറ്റു നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

Related Articles