Current Date

Search
Close this search box.
Search
Close this search box.

അനധികൃത കുടിയേറ്റക്കാര്‍ക്ക് നവി മുംബൈയിലും തടങ്കല്‍ പാളയമൊരുക്കുന്നു: റിപ്പോര്‍ട്ട്

നവി മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി മഹാരാഷ്ട്രയിലും തടങ്കല്‍ പാളയങ്ങള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. നവി മുംബൈയിലാണ് മഹാരാഷ്ട്രയിലെ ആദ്യത്തെ തടവുകേന്ദ്രം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവസിനെ ഉദ്ധരിച്ച് ‘മുംബൈ മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും നഗര,വ്യാവസായിക വികസന കോര്‍പറേഷന് ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തടവു കേന്ദ്രത്തിനായി നവി മുംബൈയിലെ നെറൂളില്‍ മൂന്ന് ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അസമിലെ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും 20 ലക്ഷത്തിനടുത്ത് പേരെ ഒഴിവാക്കിയതിനു പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാറും സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി കൈകൊള്ളുമെന്ന സൂചന നല്‍കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രധാന നഗരങ്ങളില്‍ തടവു കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. അസമിലും കര്‍ണാടകയിലും ഇത്തരം തടവുകേന്ദ്രങ്ങളുടെ പ്രവൃത്തകള്‍ പുരോഗമിക്കുകയാണ്.

Related Articles