NewsWorld Wide

വെനസ്വേലയിലേക്കുള്ള യു.എസിന്റെ സഹായം മദൂറോ തടഞ്ഞു

കൊളംബിയ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിലേക്ക് സഹായവുമായെത്തിയ യു.എസ് സംഘത്തെ പ്രസിഡന്റ് നിക്കോളാസ് മദൂറോ തടഞ്ഞു. അമേരിക്കയുടെത് വ്യാജ സഹായവും മനസാക്ഷിയുമാണെന്നായിരുന്നു മദൂറോ വിശേഷിപ്പിച്ചത്. വ്യാഴാഴ്ചയാണ് കൊളംബോയുടെ അതിര്‍ത്തി നഗരമായ കകട്ടയില്‍ യു.എസിന്റെ അടിയന്തര ഭക്ഷണ-സഹായ സാമഗ്രികളടങ്ങിയ ട്രക്കുകള്‍ എത്തിയത്.

വെനസ്വേലയിലെ കുടുംബങ്ങള്‍ക്ക് നല്‍കാനായി സാധനങ്ങള്‍ വളണ്ടിയര്‍മാര്‍ പാക്കുകളാക്കിയിരുന്നു. മരുന്നുകള്‍,അരി,ധ്യാനപ്പൊടികള്‍,ഭക്ഷ്യ എണ്ണ, ടൂത് ബ്രഷ്,സോപ്,പേസ്റ്റ് എന്നിവയാണ് പാക്കറ്റുകളില്‍ ഉണ്ടായിരുന്നുത്.

പ്രസിഡന്റിനെതിരെ ഉയര്‍ന്നു വന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. യു.എസിന്റെയും മറ്റു ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും പിന്തുണയോടെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുയാദോ സ്വയം പ്രസിഡന്റായി പ്രഖ്യാപനം നടത്തുകയും ജനങ്ങള്‍ അദ്ദേഹത്തിന് പിന്തുണ അര്‍പ്പിച്ച് തെരുവിലിറങ്ങുകയുമായിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ അമേരിക്കയുടെ അട്ടിമറിയാണെന്നും ജുവാന്റെ പ്രഖ്യാപനം അംഗീകരിക്കില്ലെന്നും പറഞ്ഞ് മദൂറോ ഉറച്ചു നില്‍ക്കുകയുമാണ്. രാജ്യത്ത് കനത്ത പട്ടിണിയും പോഷകാഹാരക്കുറവും മൂലം നിരവധി കുട്ടികളാണ് മരിച്ചു വീണത്. ആയിരക്കണക്കിന് പേര്‍ മരുന്നുകളും ചികിത്സയും കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്.

Facebook Comments
Show More

Related Articles

Close
Close