Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിനൊരുങ്ങി മദ്‌റസകള്‍

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മദ്‌റസകളില്‍ തയ്യാറെടുപ്പുകള്‍ തകൃതി. കോവിഡിന്റെ പശ്ചാതലത്തില്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനോത്സവം നടത്തുന്നത്. കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം മദ്‌റസകള്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

കേരളത്തിലെ പ്രധാനപ്പെട്ട മദ്‌റസ പ്രസ്ഥാനങ്ങളായ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, മജ്‌ലിസ് മദ്‌റസ എഡ്യുക്കേഷന്‍ ബോര്‍ഡ്, സി.ഐ.ഇ.ആര്‍ എന്നിവയെല്ലാം പ്രവേശനോത്സവത്തിനും പുതിയ അധ്യയന വര്‍ഷത്തെ വവേല്‍ക്കാനും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കേരളത്തിനു പുറമെ ഗള്‍ഫ് നാടുകളിലും ഈ മദ്‌റസ കൗണ്‍സിലിന് കീഴില്‍ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയും ജൂണ്‍ ഒന്നിന് തന്നെയാണ് അധ്യയനാരംഭം. സമസ്തക്ക് കീഴില്‍ ഇന്ത്യയിലും വിദേശത്തുമായി 10,291 മദ്‌റസകളാണ് പ്രവര്‍ത്തിക്കുന്നത്. 12 ലക്ഷം കുട്ടികളും ഒരു ലക്ഷത്തോളം അദ്ധ്യാപകരും ഉള്ള ഏറ്റവും വലിയ മദ്‌റസ പ്രസ്ഥാനമായ സമസ്ത വിദ്യഭ്യാസ ബോര്‍ഡിന് കീഴില്‍ അല്‍ബിര്‍റ്, അസ്മി, ഫാളില തുടങ്ങി വിവിധ സംവിധാനങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വേറെയുമുണ്ട്.

ഓണ്‍ലൈന്‍ പഠനത്തിന് വിപുലമായ സംവിധാനങ്ങളാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ ഇതിനോടകം തന്നെ വിവിധ സ്ഥാപനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മദ്‌റസകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകല്‍ ആരംഭിക്കുന്നത് വരെ ഓണ്‍ലൈന്‍ വഴിയായിരുക്കും പഠനം മുന്നോട്ടുപോകുക.

Related Articles