Current Date

Search
Close this search box.
Search
Close this search box.

മദ്രസാധ്യാപകനെതിരായ അക്രമം: മുഖ്യപ്രതികളെ ഉടന്‍ പിടികൂടണമെന്ന്

കാസര്‍കോട്: ശബരിമല സ്ത്രീ പ്രവവേശനവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരീം മുസ്‌ലിയാരെ അമ്പതിലധികം വരുന്ന ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി-എസ്.ഐ.ഒ കാസര്‍കോട് സംയുക്ത ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വര്‍ഗീയകലാപം ലക്ഷ്യമിട്ട് ആസൂത്രിതമായി സംഘം ചേര്‍ന്ന് നടത്തിയ അക്രമത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിടണമെന്നും, ജില്ലയിലെ സംഘപരിവാര്‍ അക്രമങ്ങളിലും കൊലപാതകങ്ങളിലും യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ കേസ് തേഞ്ഞു മാഞ്ഞു പോകുന്ന ചരിത്രമാണുള്ളത്. കരീം മുസ്‌ലിയാരെ ആക്രമിച്ച സംഭവത്തിലും ഇതേ അവസ്ഥ തുടരാതിരിക്കാന്‍ അധികാരികള്‍ ജാഗ്രത പാലിക്കണമെന്നും മദ്രസാധ്യാപകന്റെ നീതിക്കായി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മായില്‍ പള്ളിക്കര, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാസിഖ് മഞ്ചേശ്വര്‍, ബി.എ അസ്‌റാര്‍ എന്നിവര്‍ കരീം മുസ്‌ലിയാറെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

Related Articles