Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയില്‍ മദ്‌റസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്‌റസ വിദ്യാര്‍ത്ഥിയെ പരിസരവാസികളായ ഒരു കൂട്ടം കുട്ടികള്‍ ചേര്‍ന്ന് അടിച്ചു കൊന്നു. എട്ടു വയസ്സുകാരനായ മുഹമ്മദ് അസീമാണ് ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്. ഡല്‍ഹി മാളവീയ നഗറിലെ ശിവാലികിലുള്ള ബീഗംപൂര്‍ ജാമിഅ ഫരീദിയ മദ്‌റസയിലെ വിദ്യാര്‍ത്ഥിയാണ് അസീം.

മദ്‌റസക്കു സമീപം കളിയിലേര്‍പ്പെട്ട അസീം കളിക്കിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പരിസരവാസികളായ മുതിര്‍ന്ന കുട്ടികള്‍ എത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.മദ്‌റസക്ക് അവധിയായ വ്യാഴാഴ്ച അസീം ഇവിടെ കളിക്കാനെത്തിയതായിരുന്നു. കളിക്കിടെയുണ്ടായ തര്‍ക്കത്തില്‍ പുറത്തു നിന്നുള്ള മുതിര്‍ന്ന കുട്ടികള്‍ ഇടപെടുകയും അസീമിനു നേരെ കല്ലേറും പടക്കവും എറിഞ്ഞ് കൂട്ടമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ താഴെ വീണ അസീമിനെ വടിയെടുത്ത് തലക്കടിച്ചതോടെ ബോധരഹിതനായി താഴെ വീണു. പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ മദ്‌റസ വിദ്യാര്‍ത്ഥിക്കു നേരെ നേരത്തെയും ആക്രമണങ്ങള്‍ പതിവാണ്. എന്നാല്‍ ഡല്‍ഹി പൊലിസോ അധികൃതരോ ആക്രമികള്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരി നടപടിയും എടുക്കാറില്ല.

 

Related Articles