Current Date

Search
Close this search box.
Search
Close this search box.

ഗൂഗിള്‍ മാപ്പില്‍ ഫലസ്തീനെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഡോണയും

വാഷിങ്ടണ്‍: ഗൂഗിള്‍,ആപ്പിള്‍ മാപ്പില്‍ നിന്നും നീക്കം ചെയ്ത ഫലസ്തീന്‍ മാപ്പ് തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമുഖ അമേരിക്കന്‍ പോപ് സൂപ്പര്‍സ്റ്റാര്‍ മഡോണയും രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്യാംപയിനിലാണ് മഡോണ പങ്കാളിയായത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അധിനിവേശ ഫലസ്തീന്റെ ഭാഗങ്ങളെ മാപ്പില്‍ നിന്നും നീക്കം ചെയ്തതിനെതിരെ നടക്കുന്ന ക്യാംപയിന് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഇക്കാര്യമാവശ്യപ്പെട്ട് പത്ത് ലക്ഷത്തിലധികം പേരാണ് ഗൂഗിളിന് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കത്തെഴുതിയത്. ഇതിലാണ് മഡോണയും പങ്കാളിയായത്. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോടുള്ള വിവേചനത്തിനെതിരെയും താരം രൂക്ഷമായാണ് പ്രതികരിച്ചത്.

‘Put Palestine back on the map #IStandWithPalestine’ എന്നീ ഹാഷ്ടാഗോടു കൂടിയാണ് 61കാരിയായ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Related Articles