Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണം: കാന്തപുരം

കോഴിക്കോട്: ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് പ്രയാസങ്ങള്‍ നേരിടുന്ന മഅ്ദനിയുടെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് കാരണം അദ്ദേഹം നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ആവശ്യമെങ്കില്‍ അദ്ദേഹത്തിന് കേരളത്തില്‍ മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനിയുടെ നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കാന്തപുരവുമായും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുമായും ചര്‍ച്ച നടത്തി. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും ഇരുവരും ഉറപ്പുനല്‍കി.

Related Articles