Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

madani.jpg

കോഴിക്കോട്: ആരോഗ്യനില മോഷമായതിനെത്തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഅ്ദനിയുടെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ മകനാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവില്‍ കഴിയുകയാണ് നിലവില്‍ മഅ്ദനി.

മകന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

പ്രിയ സഹോദരങ്ങളെ,

മഅ്ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്.

വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതല്‍ അതിശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഒപ്പം ആ.ജ യും വളരെ കൂടുതല്‍ ആണ്. ആരോഗ്യവസ്ഥ വളരെ ബുദ്ധിമുട്ടിലായതിനെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു…

Related Articles