Current Date

Search
Close this search box.
Search
Close this search box.

മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരം: കേരളം ഇടപെടണമെന്ന് പി.ഡി.പി

madani.jpg

കോഴിക്കോട്: ബംഗളൂരുവില്‍ ചകിത്സില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്നും കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില ദിനംപ്രതി കൂടുതല്‍ വഷളാവുകയാണ്. അസുഖങ്ങള്‍
മൂര്‍ച്ഛിക്കുകയും പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.ശരീരഭാരം കുറഞ്ഞ് 44 കിലോയായിട്ടുണ്ടെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.

കഴിഞ്ഞദിവസം വിചാരണ നടപടിക്രമങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിചാരണ അനന്തമായി നീളുന്നത് മൂലം വിദഗ്ധ ചികിത്സ സാധ്യമാകുന്നില്ല. വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയും ആരോഗ്യസ്ഥിതി അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ട് വിചാരണ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കേരള മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മുഹമ്മദ് റജീബ് ആവശ്യപ്പെട്ടു.

Related Articles