Current Date

Search
Close this search box.
Search
Close this search box.

ഉമ്മയെ സന്ദര്‍ശിക്കാന്‍ മഅ്ദനിക്ക് കോടതിയുടെ അനുമതി

madani.jpg

ഉമ്മയെ സന്ദര്‍ശിക്കാന്‍ മഅ്ദനിക്ക് കോടതിയുടെ അനുമതി

ബംഗളൂരു: രോഗം മൂര്‍ഛിച്ച് ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ അബ്ദുനാസര്‍ മഅ്ദനിക്ക് വിചാരണ കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയാണ് കേരളത്തിലേക്ക് പോകാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്.

മഅ്ദനിയുടെ ഉമ്മ അസ്മ ബീവി അര്‍ബുധ ബാധിതയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഴിഞ്ഞയാഴ്ചയാണ് ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഉമ്മയുടെ ഒരു ഭാഗം തളര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നും രണ്ടാഴ്ച നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്നുമാണ് അദ്ദേഹം ബംഗളൂരു എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റെല്ലാം ഹാജരാക്കിയതോടെ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ മേയില്‍ മഅ്ദനി ഉമ്മയെ കാണാന്‍ എത്തിയിരുന്നു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ എട്ടു വര്‍ഷമായി ബംഗളൂരുവില്‍ വിചാരണത്തടവില്‍ കഴിയുകയാണ് മഅ്ദനി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ മഅ്ദനിയെ അലട്ടുന്നുണ്ട്.

Related Articles