Current Date

Search
Close this search box.
Search
Close this search box.

‘എനിക്ക് നിഷേധിക്കപ്പെട്ട നീതി അവന്‍ പഠിച്ചുതുടങ്ങും’ മകന്‍ എല്‍.എല്‍.ബി പാസായ സന്തോഷം പങ്കുവെച്ച് മഅ്ദനി

ബംഗളൂരു: ‘എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ ഇനി മുതല്‍ തന്റെ മകന്‍ പഠിച്ചുതുടങ്ങുമെന്ന് വികാര നിര്‍ഭരമായ കുറിപ്പുമായി അബ്ദുനാസര്‍ മഅ്ദനി. തന്റെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എല്‍.എല്‍.ബി പാസായ സന്തോഷം പങ്കുവെച്ചാണ് മഅ്ദനി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.

മകനോടൊത്തുള്ള ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത് സന്തോഷത്തിന്റെ ദിനമാണെന്നും കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീം കോടതിയുടെ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യം ലഭിച്ചെങ്കിലും ബംഗളൂരു വിട്ടു പോകാനാവാത്തതിനാല്‍ ഇപ്പോള്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ 2014 മുതല്‍ ഇതുവരെയായിട്ടും പൂര്‍ത്തിയായിട്ടില്ല.

പോസ്റ്റിന്റെ പൂര്‍ണരൂപം:
സന്തോഷത്തിന്റെ ദിനം…..കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത! എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍അയ്യൂബി ഇന്ന് LLB പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു.

അല്‍ഹംദുലില്ലാഹ്! നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി വന്ന് ഞാന്‍ ശംഖുമുഖത്തു ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങും…..ഇന്‍ശാഅല്ലാഹ്……

 

Related Articles