Current Date

Search
Close this search box.
Search
Close this search box.

മാക്രോണിന് ‘മസ്തിഷ്‌ക മരണം’ സംഭവിച്ച അവസ്ഥയാണ്; വിമര്‍ശിച്ച് ഉര്‍ദുഗാന്‍

അങ്കാറ: സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക ഇടപെടലിനെ വിമര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മറുപടിയുമായി ഉര്‍ദുഗാന്‍. മാക്രോണ്‍ മസ്തിഷ്‌ക മരണം സംഭവിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഉര്‍ദുഗാന്‍ തിരിച്ചടിച്ചത്.

നവംബര്‍ ഏഴിന് ഒരു അഭിമുഖത്തില്‍ നാറ്റോയിലെ അംഗങ്ങള്‍ക്കിടയിലെ തന്ത്രപരമായ സഹകരണത്തിന്റെ അഭാവം കാരണം സഖ്യത്തിന് മസ്തിഷ്‌ക മരണം ബാധിച്ചുവെന്ന് മാക്രോണ്‍ വിമര്‍ശിച്ചിരുന്നു.

ഞാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പറയുകയാണ്, ആദ്യമായ നിങ്ങള്‍ സ്വന്തം മസ്തിഷ്‌ക മരണം സംഭവിച്ചോ എന്ന് പരിശോധിക്കണം. ഇക്കാര്യം ഞാന്‍ നാറ്റോവിലും പറയും. മസ്തിഷ്‌ക മരണം സംഭവിച്ച നിങ്ങളെപ്പോലുള്ളവര്‍ക്കേ ഇത്തരം പ്രസ്താവനകള്‍ അനുയോജ്യമാകൂ. ഉര്‍ദുഗാന്‍ പറഞ്ഞു.

അതേസമയം, ഉര്‍ദുഗാന്റെ വിമര്‍ശമനത്തില്‍ തുര്‍ക്കി അംബാസിഡറോട് ഫ്രാന്‍സ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles