Current Date

Search
Close this search box.
Search
Close this search box.

ഏകപക്ഷീയ നീക്കങ്ങള്‍ ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ല: മാക്രോണ്‍

പാരിസ്: ഏകപക്ഷീയമായ നടപടികള്‍ കൈകൊള്ളുന്നത് ഇസ്രായേല്‍ -ഫലസ്തീന്‍ സംഘര്‍ഷത്തിന് പരിഹാരമാകില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫലസ്തീനികളുടെ അവകാശങ്ങളെ അവഗണിച്ച് മുന്നോട്ടു പോകുന്ന ഇസ്രായേലിന്റെ നടപടികള്‍ സമാധാനം കൈകൊള്ളാന്‍ സാധ്യമാവുകയില്ല. ഇസ്രായേല്‍ -ഫലസ്തീന്‍ പ്രിതിസന്ധി പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടത് ?ഇതിന് മുന്‍കൈയെടുക്കേണ്ടത് ഏകപക്ഷീയമായിട്ടല്ല.

ഫലസ്തീന്റെ നിയമപരമായ അവകാശങ്ങള്‍ ചവിട്ടിമെതിച്ചുമല്ല. ഇസ്രായേലിന്റെ സുരക്ഷക്കായുള്ള ന്യായമായ അവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമാധാനം സ്ഥാപിക്കാന്‍ കഴിയേണ്ടതുണ്ടെന്നും മാക്രോണ്‍ യു.എന്‍ പൊതുസഭയില്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇതല്ലാതെ മറ്റു എളുപ്പവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles