Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൂട്ടിചേര്‍ക്കല്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് മാക്രോണ്‍

മോസ്‌കോ: ഫലസ്തീന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും, മറ്റു പ്രദേശങ്ങളിലെയും കൂട്ടിചേര്‍ക്കല്‍ പദ്ധതയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിലുണ്ടായ ഫോണ്‍ സംഭാഷണത്തിലാണ്  മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതാണ്. നീതിയുടെയും സമാധാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്രായേലിനും, ഫലസ്തീനുമിടയിലെ പ്രശ്‌ന പരിഹാര സാധ്യതക്ക് തുരങ്കംവെക്കുകന്നതാണെന്നും വ്യാഴായ്ച ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഓഫീസ് വെള്ളിയാഴ്ച പ്രസ്താവനയിറക്കി.

വെസ്റ്റ് ബാങ്കിലെയും, തന്ത്രപ്രധാനമായ ജോര്‍ദാന്‍ താഴ്‌വരയിലെയും ജുത അധിവാസ മേഖല കൂട്ടിചേര്‍ക്കാനുള്ള പദ്ധതിയുമായാണ് ഇസ്രായേല്‍ മുന്നോട്ടുപോകുന്നത്. ഈ പദ്ധതി അവസാനിപ്പിക്കുന്നതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമ്മര്‍ദ്ദം ചെലുത്തുന്ന യൂറോപ്യന്‍ നേതാക്കളുടെ ഭാഗത്ത് നിന്നുള്ള ഏറ്റവും പുതിയ നടപടിയാണിത്. വിവാദപരമായ പൗരസ്ത്യ ദേശ പദ്ധതിയെ ഡൊണള്‍ഡ് ട്രംപ് ജനുവരിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍  പിന്തുണച്ചിരുന്നു.

Related Articles