Current Date

Search
Close this search box.
Search
Close this search box.

ലഖ്‌നൗ ലുലുമാളില്‍ നമസ്‌കരിച്ചവര്‍ക്കെതിരെ യു.പി പൊലിസ് കേസെടുത്തു

ലഖ്‌നൗ: കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെ ലുലു മാളില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചവര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലിസ്. മാള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പൊലിസ് കേസെടുത്തത്. അനുമതിയില്ലാതെ ഒരു സംഘം മാളിലെത്തി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു എന്നാണ് പരാതി. മാള്‍ പി.ആര്‍ മാനേജര്‍ സിബ്‌തൈന്‍ ഹുസൈന്‍ ആണ് കേസ് നല്‍കിയത്.

ശിക്ഷാ നിയമത്തിലെ 153 എ (1) (വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരംവ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. യു.പിയില്‍ പൊതുസ്ഥലത്ത് വെച്ച് നമസ്‌കാരം നിര്‍വഹിക്കുന്നതിന് നിരോധനമുണ്ട്. പ്രശ്‌നം സൃഷ്ടിക്കാന്‍ ഏതെങ്കിലും സംഘം മനപൂര്‍വം വിവാദമുണ്ടാക്കിയതാണോ എന്നും ആരോപണമുണ്ടായിരുന്നു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നമസ്‌കരിച്ചവരില്‍ മാള്‍ അധികൃതര്‍ ഇല്ലെന്നാണ് പൊലിസ് അറിയിച്ചത്. മാളില്‍ വെച്ച് നമസ്‌കരിച്ചു എന്നാരോപിച്ച് ഹിന്ദു മഹാസഭ കഴിഞ്ഞ ദിവസം ലുലു മാളിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു.

ലുലുമാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമാണ് ഹിന്ദുമഹാസഭ ആരോപിച്ചത്. മാളില്‍ നമസ്‌കാരം തുടരുകയാണെങ്കില്‍ രാമായണ മാസത്തില്‍ അവിടെ വെച്ച് സുന്ദരകാണ്ഡം വായിക്കുമെന്നും ഹിന്ദു മാഹസഭ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.

മാളിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിക്കുന്നത്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലിംകളും വനിത ജീവനക്കാര്‍ എല്ലാം ഹിന്ദുക്കളാണെന്നും ഇതിലൂടെ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് മറ്റൊരു പ്രചാരണം. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles