Current Date

Search
Close this search box.
Search
Close this search box.

‘ഒരു തരത്തിലുള്ള വിവേചനവുമില്ല, മാളിലെ 80 ശതമാനം ജീവനക്കാരും ഹിന്ദുക്കള്‍’; ലഖ്‌നൗ ലുലു മാള്‍

ലഖ്‌നൗ: ലഖ്‌നൗ ലുലുമാളിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ലഖ്‌നൗ ലുലു മാള്‍ അധികൃതര്‍. മാളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍ പെട്ടവരാണെന്നും ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വിവേചനവുമില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ മാള്‍ അധികൃതര്‍ അറിയിച്ചത്.

മാളിലെ ജീവനക്കാര്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന വിദ്വേഷപ്രചാരണമാണ് സംഘ്പരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയിരുന്നത്. മാളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ മുസ്ലിംകള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ല. സ്ഥാപനം പ്രൊഫഷനല്‍ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു തരത്തിലുള്ള വിവേചനവുമില്ല. കഴിവും മെറിറ്റും അടിസ്ഥാനമാക്കിയാണ് ജീവനകക്കാരെ എടുക്കുന്നത്. ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തിലല്ല- കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

മാളില്‍ വെച്ച് നമസ്‌കാരം നടന്നു എന്നാരോപിച്ച് ഹിന്ദു മഹാസഭ നേരത്തെ ലുലു മാളിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു. തുടര്‍ന്ന് മാള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പൊലിസ് നമസ്‌കരിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു. അനുമതിയില്ലാതെ ഒരു സംഘം മാളിലെത്തി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന് പിന്നില്‍ സംഘിപരിവാര്‍ പ്രവര്‍ത്തകരാണെന്ന ആരോപണവും പിന്നാലെ പുറത്തുവന്നു.

ലുലുമാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമാണ് ഹിന്ദുമഹാസഭ ആരോപിച്ചത്. മാളില്‍ നമസ്‌കാരം തുടരുകയാണെങ്കില്‍ രാമായണ മാസത്തില്‍ അവിടെ വെച്ച് സുന്ദരകാണ്ഡം വായിക്കുമെന്നും ഹിന്ദു മാഹസഭ പറഞ്ഞു.

മാളിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിച്ചത്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലിംകളും വനിത ജീവനക്കാര്‍ എല്ലാം ഹിന്ദുക്കളാണെന്നും ഇതിലൂടെ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് മറ്റൊരു പ്രചാരണം. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles