Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദ് ആരോപണം ഇനിയെങ്കിലും നിര്‍ത്തൂ: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: ലൗ ജിഹാദ് ആരോപണം ഇനിയെങ്കിലും നിര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. പ്രണയവും മിശ്രവിവാഹങ്ങളും കാരണമായുണ്ടാകുന്ന അസ്വസ്ഥതകള്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ മാത്രമുള്ളതല്ലെന്നും തികച്ചും വ്യക്തിഗതമായി നടക്കുന്ന ഇത്തരം കാര്യങ്ങളെ പരമത വിദ്വേഷത്തിനുള്ള ആയുധമായി ഉപയോഗിച്ചത് ഹിന്ദുത്വ വാദികളാണെന്നും എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ ഫ്രൈഡേ മെസേജില്‍ പറഞ്ഞു.

ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുസ്ലിം നാമധാരികള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്ര ഉയര്‍ത്തിക്കാട്ടി ഇല്ലാക്കഥകള്‍ മെനയുന്നവരും അത് ഏറ്റുപറയുന്നവരും ലൗജിഹാദ് അടിസ്ഥാനരഹിതമാണെന്ന അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ക്ക് മുന്‍പില്‍ വീണ്ടും പരിഹാസ്യരായിരിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു.

Related Articles