Current Date

Search
Close this search box.
Search
Close this search box.

ലൗജിഹാദ്: സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കം തടയണമെന്ന് പൊതുപ്രവര്‍ത്തകര്‍

കോഴിക്കോട്: പ്രണയവുമായി ബന്ധപ്പെട്ട കേസില്‍ ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കായി ലൗജിഹാദ് ആരോപണം ഉന്നയിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന് പൊതുപ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മീഡിയകളില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച് മുസ്ലിം ഭീതി പരത്താന്‍ വ്യാപകമായി ലൗജിഹാദ് പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ലൗജിഹാദ് ആരോപണങ്ങളുടെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 89 മിശ്രവിവാഹ കേസുകള്‍ പരിശോധിക്കാനും കോടതി ഉത്തരവിട്ടു. തുടര്‍ന്ന് 89 കേസുകളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 11 കേസുകളില്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ലൗജിഹാദിന് ഒരു തെളിവുമില്ലെന്നും അത് ആരോപണമാണെന്നും എന്‍.ഐ.എ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളെ സര്‍ക്കാറും പൊലീസും ഗൗരവത്തിലെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

ബി.ആര്‍.പി. ഭാസ്‌കര്‍
ഒ. അബ്ദുറഹ്്മാന്‍
മുനവ്വറലി ശിഹാബ് തങ്ങള്‍
എം.ഐ. അബ്ദുല്‍ അസീസ്
ഡോ. ഹുസൈന്‍ മടവൂര്‍
ശൈഖ് മുഹമ്മദ് കാരകുന്ന്
ഓണംപിള്ളി മുഹമ്മദ് ഫൈസി
കെ.ഇ.എന്‍
കെ.കെ. കൊച്ച്
കെ.കെ. ബാബുരാജ്
പി. മുജീബുറഹ്്മാന്‍
ഹമീദ് വാണിയമ്പലം
ടി.ടി. ശ്രീകുമാര്‍
പി.കെ. പോക്കര്‍
പി.കെ. ശശി
പി.കെ. പാറക്കടവ്
പി. സുരേന്ദ്രന്‍
ഡോ. അജയ് ശേഖര്‍
മുജീബ് റഹ്്മാന്‍ കിനാലൂര്‍
ഐ. ഗോപിനാഥ്
മൃദുല ഭവാനി
അനൂപ് വി.ആര്‍
സി.എല്‍. തോമസ്
മുസ്തഫ തന്‍വീര്‍
കടക്കല്‍ ജുനൈദ്
നഹാസ് മാള
ഷംസീര്‍ ഇബ്്‌റാഹിം
സാലിഹ് കോട്ടപ്പള്ളി
അഫീദ അഹ്്മദ്
വസീം .ആര്‍.എസ്

Related Articles