Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിയുടെ കൊലപാതകം; ലണ്ടന്‍ ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്

ലണ്ടന്‍: ജറുസലമിനും ബത്‌ലഹേമിനുമിടിയലെ ചെക്ക്പോയിന്റില്‍ കഴിഞ്ഞ വര്‍ഷം ഫല്‌സതീനിയെ കൊലപ്പെടുത്തിയ ഇസ്രായേല്‍ സേനയ വിമര്‍ശിച്ച് ഫോറന്‍സിക് ആര്‍ക്കിടെക്ച്ചര്‍ റിപ്പോര്‍ട്ട്. കൊലപാതകത്തെ ‘നിയമവിരുദ്ധ വധമെന്നാണ്’ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മനുഷ്യാവകാശ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന സംഘടന ഫോറന്‍സിക് ആര്‍ക്കിടെക്ച്ചര്‍ വിശേഷിപ്പിച്ചത്.

2020 ജൂണില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബത്‌ലഹേമിലെ കണ്ടയ്‌നര്‍ ചെക്ക്‌പോയിന്റില്‍ വെച്ചാണ് അഹ്മദ് അരീക്കാത്തിന് വെടിയേല്‍ക്കുന്നത്. ചികിത്സ ലഭ്യമാകാതിരിക്കാന്‍ ഫലസ്തീന്‍ റെഡ് ക്രസന്റ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഒരു മണക്കൂറിലധികം രക്തം വാര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ഫോറന്‍സിക് ആര്‍ക്കിടെക്ച്ചര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

27കാരനായ അരീക്കാത്ത് ഇസ്രായേല്‍ സൈന്യത്തിനോ വസ്തുവകകള്‍ക്കോ യാതൊരു ഭീഷണിയും സൃഷ്ടിച്ചിട്ടില്ല. ജീവനുണ്ടായിട്ടും വെടിയേറ്റ ശേഷം പ്രാഥമിക ചികിത്സ നല്‍കിയില്ല. അരീക്കാത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിരീക്ഷണം ഉയര്‍ത്തുന്ന സുപ്രധാനമായ ചോദ്യം ഇസ്രായേല്‍ അവകാശവാദങ്ങളിലെ സംശയമാണ്; കൂടുതല്‍ പരിശോധന വേണമെന്നുമാണ് -ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തങ്ങള്‍ വെടിയുതര്‍ക്കുന്നതിന് മുമ്പ്, അരീക്കാത്ത് ചെക്ക്പോയിന്റിലേക്ക് വാഹനവുമായി ഇടിച്ചുകയറാന്‍ ശ്രമിച്ചുവെന്നായിരുന്നു കൊലപാതകവുമായി ബന്ധപ്പെട്ട ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം.

Related Articles