Current Date

Search
Close this search box.
Search
Close this search box.

ഈ വര്‍ഷം ഹജ്ജിന് സാധ്യതയില്ല; അപേക്ഷകര്‍ക്ക് പണം മടക്കി നല്‍കിത്തുടങ്ങി

ന്യൂഡല്‍ഹി: ലോകത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള സാധ്യത മങ്ങുന്നു. ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സൗദി അധികൃതര്‍ ഇതുവരെ ഒൗദ്യോഗികമായി അറിയിപ്പ് നല്‍കിയിട്ടുമില്ല. ഇതോടെ ഇന്ത്യയില്‍നിന്നുള്ള അപേക്ഷകര്‍ക്ക് യാത്ര റദ്ദാക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുമതി നല്‍കിയിരിക്കുകയാണിപ്പോള്‍ ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇന്ത്യയിലും സൗദിയിലും ഒരു പോലെ കോവിഡ് പടര്‍ന്നുപിടിക്കുന്നതും പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഹജ്ജ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് സൗദി അധികൃതര്‍ ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഈ പശ്ചാത്തലത്തിലാണ് ഹജ്ജ് യാത്ര റദ്ദാക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അപേക്ഷ നല്‍കാമെന്നും അവര്‍ അടച്ച തുക പൂര്‍ണമായും തിരിച്ച് നല്‍കുമെന്നും ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി അറിയിച്ചത്.

ഇതിനായി ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ക്യാന്‍സലേഷന്‍ ഫോം പൂരിപ്പിച്ച് ബാങ്ക് പാസ് ബുക്കിന്റെയും ക്യാന്‍സല്‍ ചെയ്ത ചെക്കിന്റേയും കോപ്പി സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍ അറിയിച്ചു.

Related Articles