Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം എം.പിമാര്‍ വര്‍ധിച്ചു; ഇത്തവണ 27

ന്യൂഡല്‍ഹി: മോദി പ്രഭാവം ആഞ്ഞടിച്ചപ്പോഴും മുസ്‌ലിം സമുദായത്തില്‍ നിന്ന് ഇത്തവണ 27 മുസ്‌ലിം എം.പിമാര്‍ പാര്‍ലമെന്റിലുണ്ടാകും. കഴിഞ്ഞ വര്‍ഷം (16ാം ലോക്‌സഭയില്‍)24 അംഗങ്ങളാണ് ഉണ്ടായിരുന്നത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിലെ മുസ്‌ലിം പ്രതിനിധികള്‍ ഏറ്റവും കുറവ് കഴിഞ്ഞ തവണയായിരുന്നു. അത് ഇത്തവണ മറികടന്നു. 15ാം ലോക്‌സഭയില്‍ 30 മുസ്‌ലിം എം.പിമാരാണുണ്ടായിരുന്നത്. അതായത് മൊത്തം ഹൗസിന്റെ 4.3 ശതമാനം. 1980ല്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ മുസ്‌ലിം എം.പിമാര്‍ പാര്‍ലമെന്റിലുണ്ടായിരുന്നത്. 49 അംഗങ്ങളായിരുന്നു അതായത് 9.3 ശതമാനം. 1952ലെ ഒന്നാം ലോക്‌സഭയില്‍ 4.3 ശതമാനമായിരുന്നു മുസ്ലിം പ്രാധിനിത്യം.

2019 ലെ പ്രമുഖ അംഗങ്ങളും അവരുടെ മണ്ഡലവും സംസ്ഥാനവും പാര്‍ട്ടിയും തിരിച്ചുള്ള പട്ടികയാണ് താഴെ

1.അബ്ദുല്‍ ഖലീജ് -ബാര്‍പേട്ട-അസം (കോണ്‍ഗ്രസ്)
2.ബദ്‌റുദ്ദീന്‍ അജ്മല്‍-ദുബ്രി-അസം (എ.യു.ഡി.എഫ്)
3.മെഹ്ബൂബ് അലി കൈസര്‍-കഗാരിയ-ബീഹാര്‍(ലോക് ജന്ഡ ശക്തി)
4. ഡോ. മുഹമ്മദ് ജവാദ് -കിഷന്‍ഗഞ്ച്-ബീഹാര്‍-കോണ്‍ഗ്രസ്)
5.ഹസനൈന്‍ മസൂദി-അനന്ദ്‌നാഗ്-ജമ്മുകശ്മീര്‍-(ജമ്മു നാഷണല്‍ കോണ്‍ഫറന്‍സ്)
6.മുഹമ്മദ് അക്ബര്‍ ലോണ്‍-ബാരമുല്ല-ജമ്മു-ജമ്മു നാഷണല്‍ കോണ്‍ഫറന്‍സ്)
7.ഫാറൂഖ് അബ്ദുല്ല-ശ്രീനഗര്‍-ജമ്മു-ജമ്മു നാഷണല്‍ കോണ്‍ഫറന്‍സ്)
8.അഡ്വ. എം ആരിഫ്-ആലപ്പുഴ-കേരള-സി.പി.എം
9.പി.കെ കുഞ്ഞാലിക്കുട്ടി-മലപ്പുറം-കേരള-മുസ്‌ലിം ലീഗ്
10. ഇ.ടി മുഹമ്മദ് ബഷീര്‍-പൊന്നാനി-കേരള-മുസ്ലിം ലീഗ്
11.ഇംതിയാസ് ജലീല്‍ സെയ്ദ്-ഔറംഗാബാദ്-മഹാരാഷ്ട്ര
12.മുഹമ്മദ് സാദിഖ്-ഫരീദ്‌കോട്ട്-പഞ്ചാബ്-കോണ്‍ഗ്രസ്
13. കെ നവാസ് ഗനി-രാമനാഥപുരം-തമിഴാനാട്-മുസ്ലിം ലീഗ്
14.അസദുദ്ദീന്‍ ഉവൈസി-ഹൈദരാബാദ്-തെലങ്കാന

Related Articles