Current Date

Search
Close this search box.
Search
Close this search box.

2021 ലിബിയന്‍ ബജറ്റ്; ചര്‍ച്ചയുമായി എതിര്‍ വിഭാഗങ്ങള്‍

ട്രിപളി: ദേശീയ ബജറ്റ് ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലിബിയന്‍ എതിര്‍ വിഭാഗങ്ങള്‍ ചര്‍ച്ച നടത്തിയതായി അധികൃതര്‍ അറിയിച്ചു. എണ്ണ സമ്പന്നമായ ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വര്‍ഷങ്ങളായി നിലില്‍ക്കുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമമായാണ് ഇത് വിലയിരുത്തുന്നത്. വരും ദിവസങ്ങളില്‍ ലിബിയന്‍ എതിര്‍ വിഭാഗങ്ങള്‍ 2021ലെ ദേശീയ ബജറ്റിന് കരട് രൂപം തയാറാക്കണമെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വര്‍ഷാവസാനത്തില്‍ രാജ്യത്തെ പ്രസിഡന്‍ഷ്യല്‍-പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നയിക്കുന്നതിന് രൂപീകരിക്കപ്പെട്ട താല്‍ക്കാലിക ഭരണകൂടത്തിന് കരട് സമര്‍പ്പിക്കേണ്ടതാണ്. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയെ പ്രോത്സാഹനാര്‍ഹവും വളരെയധികം അത്യാവശ്യവുമായ നടപടിയെന്നാണ് യു.എന്‍.എസ്.എം.ഐ.എല്‍ (United Nations support mission in Libya) വിശേഷിപ്പിച്ചത്. സുതാര്യമായ രീതിയിയില്‍ ഇരുവിഭാഗവും ബജറ്റ് രൂപീകരിക്കുന്നതിന് തയാറകണമെന്ന് യു.എന്‍.എസ്.എം.ഐ.എല്‍ ആവശ്യപ്പെട്ടു.

തലസ്ഥാനമായ ട്രിപളി ആസ്ഥാനമായുള്ള യു.എന്‍ അംഗീകൃത സര്‍ക്കാറിന്റെ വിദേശകാര്യ മന്ത്രി ഫറജ് ബൂമാതിരിയും, വിദേശകാര്യ മന്ത്രി മുഹമ്മദ് താഹിര്‍ സിയാലയും, കിഴക്കന്‍ ലിബിയന്‍ ആസ്ഥാനമായുള്ള ഭരണകൂട പ്രതിനിധി മൂറാജ് ഗൈസും ചര്‍ച്ചയില്‍ സംബന്ധിച്ചു.

Related Articles