Current Date

Search
Close this search box.
Search
Close this search box.

പുതിയ ലിബിയന്‍ പ്രധാനമന്ത്രി തുര്‍ക്കി സന്ദര്‍ശിക്കും

അങ്കാറ: പുതിയ ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബീബയും മന്ത്രിമാരടങ്ങുന്ന സംഘവും തിങ്കളാഴ്ച തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍സി അറിയിച്ചതായി അല്‍ജസീറ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം അധികാരമേറിയ അബ്ദുല്‍ ഹമീദ് ദബീബയുടെ ആദ്യ തുര്‍ക്കി സന്ദര്‍ശനമാണിത്.

കിഴക്കും പടിഞ്ഞാറുമായി ഏറ്റുമുട്ടിയിരുന്ന ഇരുഭരണകൂടങ്ങളില്‍ നിന്ന് മാര്‍ച്ച് 15നാണ് ലിബിയയില്‍ പുതിയ ഐക്യ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. റഷ്യ, ഈജിപ്ത്, യു.എ.ഇയാണ് കിഴക്ക് കേന്ദ്രീകരിച്ചുള്ള എല്‍.എന്‍.എയെ (Libyan National Army) പിന്തുണച്ചിരുന്നത്. ട്രിപളി കേന്ദ്രീകരിച്ചുള്ള ജി.എ.എന്‍ക്ക് (Government of National Accord) തുര്‍ക്കിയുടെ പിന്തുണയുമുണ്ടായിരുന്നു.

Related Articles