Current Date

Search
Close this search box.
Search
Close this search box.

യു.എന്നിന്റെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്നും ലിബിയന്‍ സര്‍ക്കാര്‍ പിന്മാറി

ട്രിപ്പോളി: യു.എന്നിന്റെ നേതൃത്വത്തില്‍ ജനീവയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ മധ്യസ്ഥത ചര്‍ച്ചയില്‍ നിന്നും ലിബിയയിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ പിന്മാറി.

ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള സൈന്യം ട്രിപ്പോളിയിലെ തുറമുഖത്തിന് നേരെ ആക്രമണം നടത്തിയതിനെത്തുടര്‍ന്നാണ് ചര്‍ച്ചയില്‍ നിന്നും പിന്മാറുന്നതെന്നാണ് ലിബിയന്‍ സര്‍ക്കാര്‍ ്അറിയിച്ചത്.

ലിബിയയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്റ് ആയ ഖലീഫ ഹഫ്തറിന്റെ ലിബിയന്‍ നാഷണല്‍ ആര്‍മിയും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ)യും തമ്മില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതിന് പരിഹാരമെന്നോണം നേരത്തെയും നിരവധി തവണ സമാധാന ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശാശ്വതമായ വെടിനിര്‍ത്തല്‍ ചര്‍ച്ച ലക്ഷ്യമിട്ടായിരുന്നു പുതിയ ചര്‍ച്ചക്ക് ഇരു വിഭാഗവും ധാരണയിലെത്തിയിരുന്നത്.

Related Articles