Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥി ബോട്ടിന് നേരെ വെടിവെച്ച് ലിബിയ- വീഡിയോ

ട്രിപ്പോളി: വടക്കന്‍ ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ ബോട്ടിന് നേരെ വെടിവെപ്പ് നടത്തി ലിബിയന്‍ കോസ്റ്റ്ഗാര്‍ഡ്. ഡസന്‍ കണക്കിന് യാത്രക്കാരുമായി യാത്ര ചെയ്യുന്ന ചെറിയ ബോട്ടിനെ വലയം വെച്ച് വെടിവെപ്പ് നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ജര്‍മന്‍ എന്‍.ജി.ഒ ആയ സീ വാച്ച് ആണ് വീഡിയോ ചിത്രീകരിക്കുകയും പുറത്തുവിടുകയും ചെയ്തത്. ബുധനാഴ്ചയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. സീ വാച്ച് വളന്റിയര്‍മാര്‍ കടലിന് മുകളിലൂടെ വിമാനത്തില്‍ പറക്കുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട വളന്റിയര്‍മാര്‍ റേഡിയോ വയര്‍ലെസിലൂടെ ലിബിയന്‍ സൈന്യത്തോട് വെടിവെപ്പില്‍ നിന്ന് പിന്മാറാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അവര്‍ കപ്പലിനോട് അപകടകാരമായ രീതിയില്‍ അടുക്കുകയാണെന്നും അകലം പാലിക്കണമെന്നും ഷൂട്ടിംഗ് നിര്‍ത്തണമെന്നും നിരന്തരം ആവശ്യപ്പെടുന്നതും വിഡിയോവില്‍ കാണാം. കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ തുടര്‍ച്ചയായി അഭയാര്‍ത്ഥി ബോട്ടിന് നേരെ വെടിവെക്കുകയായിരുന്നു.

മെഡിറ്ററേനിയന്‍ കടല്‍ പോലീസിന് ഇറ്റലി സംഭാവന ചെയ്ത നാല് ബോട്ടുകളില്‍ ഒന്നാണ് ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് ഉപയോഗിച്ചതെന്നും സീ വാച്ച് പറഞ്ഞു.

ലോകത്തിലെ ഏറ്റവും അപകടകരമായ കടല്‍ ക്രോസിംഗുകളില്‍ ഒന്നാണിത്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും മറ്റും നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ദിനേന ഈ കടല്‍പാത വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാറുള്ളത്.

 

Related Articles