Current Date

Search
Close this search box.
Search
Close this search box.

80ലധികം കുടിയേറ്റക്കാരെ മെഡിറ്ററേനിയനില്‍ നിന്ന് തിരിച്ചയച്ച് ലിബിയ

ട്രിപളി: യൂറോപിലേക്ക് പുറപ്പെട്ട 80ലധികം കൂടിയേറ്റക്കാരെ ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയന്‍ തീരത്ത് മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ കോസ്റ്റ്ഗാര്‍ഡ് തടഞ്ഞതായി ഐക്യരാഷ്ട്രസഭ കുടിയേറ്റ ഏജന്‍സി അറിയിച്ചു. കുടിയേറ്റക്കാരെ ലിബിയയിലേക്ക് തിരിച്ചയച്ചതായും, അധിക പേരെയും ലിബിയയിലെ കുപ്രസിദ്ധമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കപ്പെടുമെന്നും ഐ.ഒ.എം (International Organization for Migration) വെള്ളിയാഴ്ച വ്യക്തമാക്കി.

സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ഈ വര്‍ഷം ഏകദേശം 300 പേരെ രാജ്യത്തേക്ക് തിരിച്ചയച്ചയക്കുകയും, തുടര്‍ന്ന് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തതായി ഐ.ഒ.എം പറഞ്ഞു. ലിബിയയിലേക്ക് ആരെയും തിരിച്ചയക്കരുതെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു -അന്താരാഷ്ട്ര കുടിയേറ്റ സംഘടന കൂട്ടിച്ചേര്‍ത്തു.

Related Articles