Current Date

Search
Close this search box.
Search
Close this search box.

വിദേശ പോരാളികള്‍ ലിബിയയില്‍ നിന്ന് പിന്‍വാങ്ങണം -യു.എന്‍ മേധാവി

ട്രിപളി: മുഴുവന്‍ പോരാളികളും കൂലിപ്പടയാളികളും ലിബിയയില്‍ നിന്ന് ശനിയാഴ്ചയോടെ പിന്‍വാങ്ങണമെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. രാജ്യത്തെ ഇരു യുദ്ധ വിഭാഗങ്ങളും ഒക്ടോബര്‍ 23ന് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തില്‍ എണ്ണ സമ്പന്നമായ ഉത്തരാഫ്രിക്കന്‍ രാഷ്ട്രം ഇരുധ്രുവങ്ങളിലായി പോരടിച്ചുകൊണ്ടിരിക്കുകയാണ്.

സംഘര്‍ഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരം കാണുന്നതിനും, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും, മാനുഷിക ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനും പടിഞ്ഞാറന്‍ ലിബിയയിലെ ട്രിപളി കേന്ദ്രീകിരിച്ചുള്ള യു.എന്‍ അംഗീകൃത സര്‍ക്കാരും, കിഴക്കും തെക്കും കേന്ദ്രീകരിച്ച് അധികാരം കൈയാളുന്ന സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തര്‍ സൈന്യവും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള രാജ്യത്തെ 75 പ്രതിനിധികളുടെ ലിബിയന്‍ രാഷ്ട്രീയ ചര്‍ച്ചാ ഫോറം സ്വീകരിച്ച മാര്‍ഗരേഖയെ അദ്ദേഹം ചൊവ്വാഴ്ച സ്വാഗതം ചെയ്തു. ചര്‍ച്ചയുടെ ഫലമായി 2021 ഡിസംബര്‍ 24ന് പ്രസിഡന്‍ഷ്യല്‍-പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്.

Related Articles