Current Date

Search
Close this search box.
Search
Close this search box.

ലിബിയ: 150ലധികം കുടിയേറ്റക്കാരെ മോചിപ്പിച്ചു

ട്രിപളി: തെക്കുകിഴക്കന്‍ നഗരത്തിലെ രഹസ്യ ജയിലില്‍ നിന്ന് കുടിയേറ്റക്കാരെ മോചിപ്പിച്ചതായി ലിബിയന്‍ അധികൃതര്‍ അറിയിച്ചു. രഹസ്യ ജയിലില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് മനുഷ്യക്കടത്തുകാരില്‍ നിന്ന് 15 സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 156 ആഫ്രിക്കന്‍ കുടിയേറ്റക്കാരെ മോചിപ്പിച്ചതായി ലിബിയന്‍ അധികൃതര്‍ വ്യക്തമാക്കി.

ജയിലുകളാക്കപ്പെട്ട വീടുകളില്‍ നിന്ന് കഴിഞ്ഞയാഴ്ച രക്ഷപ്പെട്ട ഒരു അഭയാര്‍ഥി, താനടക്കമുള്ളവര്‍ പിടിച്ചുവെക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമാണെന്ന് ലിബിയന്‍ അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് കുഫ്ര സുരക്ഷാ ബ്യൂറോ അറിയിച്ചു.

ആറ് മനഷ്യക്കടത്തുകാരെ അറസ്റ്റുചെയ്യുകയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അവരെ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയതായും സുരക്ഷാ സേന ഞായറാഴ്ച വ്യക്തമാക്കി. രക്ഷപ്പെടുത്തിയ അഭയാര്‍ഥികള്‍ സോമാലിയ, എറിത്രിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഭക്ഷണവും വസ്ത്രവും നല്‍കി അവരെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Related Articles