NewsWorld Wide

ലിബിയയിലെ വിദേശ ഇടപെടല്‍ അഭൂതപൂര്‍വമായ അവസ്ഥയില്‍: യു.എന്‍

ട്രിപ്പോളി: ലിബിയയിലെ വിദേശ ഇടപെടല്‍ അഭൂതപൂര്‍വമായ അവസ്ഥയിലെത്തി നില്‍ക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്. ബുധനാഴ്ച നടന്ന സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബിയന്‍ സംഘര്‍ഷം ഇപ്പോള്‍ പുതിയ ഒരു തലത്തില്‍ എത്തിയിരിക്കുകയാണ്. ലിബിയയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പടയാളികളുടെ എണ്ണവും ഉള്‍പ്പെടെ വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലിബിയയില്‍ 2015 മുതല്‍ സംഘര്‍ഷം രൂക്ഷമാണ്. രാജ്യത്ത് കിഴക്കും പടിഞ്ഞാറും രണ്ട് അധികാര ശക്തികളാണ് തമ്മില്‍ പോരടിക്കുന്നത്. ഇരു വിഭാഗങ്ങളെയും ചേരിതിരിഞ്ഞ് വിവിധ വിദേശ സര്‍ക്കാറുകള്‍ പിന്തുണക്കുന്നുമുണ്ട്. തുര്‍ക്കിയുടെ പിന്തുണയുള്ള ജി.എന്‍.എ ആണ് അന്താരാഷ്ട്ര തലത്തില്‍ യു.എന്‍ അടക്കം അംഗീകരിച്ച സര്‍ക്കാര്‍. മിലിട്ടറി കമാന്‍ഡര്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള എല്‍.എന്‍.എക്കാണ് യു.എ.ഇ,ഈജിപ്ത്,റഷ്യ അടക്കമുള്ള രാഷ്ട്രങ്ങളുടെ പിന്തുണ.

Facebook Comments
Related Articles
Close
Close