Current Date

Search
Close this search box.
Search
Close this search box.

ലിബിയ: പോരാളികള്‍ ഉടന്‍ പിന്‍വാങ്ങണമെന്ന് സര്‍ക്കാര്‍

ട്രിപളി: രാജ്യത്ത് വര്‍ഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ വിദേശ പോരാളികളും അടിയന്തരമായി പിന്‍വാങ്ങണമെന്ന് പുതിയ ലിബിയന്‍ ഐക്യ സര്‍ക്കാര്‍. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി ഉന്നത നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണിത്.

സ്വേച്ഛാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി 2011ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയ അസ്വസ്ഥതയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഒക്ടോബറിലെ ഔദ്യോഗികമായി വെടിനിര്‍ത്തലിന് ശേഷമാണ് പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബീബയുടെ നേതൃത്വത്തില്‍ ലിബിയന്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്.

Related Articles