Current Date

Search
Close this search box.
Search
Close this search box.

ലിബിയ: ഖലീഫ ഹഫ്തറിനെതിരെ ജനകീയ പ്രതിഷേധം

ട്രിപ്പോളി: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ സൈനിക മേധാവി ഖലീഫ ഹഫ്തറിനെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാവുന്നു. തലസ്ഥാനമായ ട്രിപ്പോളി സൈനിക അതിക്രമത്തിലൂടെ കൈയേറാനുള്ള ഹഫ്തറിന്റെ നീക്കത്തിനെതിരെയാണ് ജനങ്ങള്‍ തെരുവില്‍ അണിനിരന്നത്. ഹഫ്തറിന്റെ നീക്കത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്ം രംഗത്തു വന്നിരുന്നു.

തുടര്‍ന്നാണ് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രതിഷേധ റാലിയുമായി തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ ഒത്തുകൂടിയത്. തിങ്കളാഴ്ചയാണ് ട്രംപ് ഹഫ്തറുമായി ഫോണില്‍ സംസാരിച്ച് പിന്തുണ നല്‍കിയത്. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ലിബിയയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കണമെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രസ്താവിച്ചു.

ഏപ്രില്‍ നാലിനാണ് ഹഫ്തറും തന്റെ കീഴിലുള്ള സൈന്യവും ലിബിയയില്‍ യു.എന്നിന്റെ പിന്തുണയുള്ള അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്താന്‍ ആരംഭിച്ചത്. ലിബിയന്‍ നാഷണല്‍ ആര്‍മി തലവനും 2015 മുതല്‍ സൈനിക തലവനുമാണ് ഹഫ്തര്‍.

Related Articles