Current Date

Search
Close this search box.
Search
Close this search box.

ലിബിയ: സര്‍ക്കാരും ഹഫ്തര്‍ സൈന്യവും ഏറ്റുമുട്ടല്‍ തുടരുന്നു

ട്രിപ്പോളി: രാഷ്ട്രീയ അരക്ഷിതാവസ്ഥ അവസാനിക്കാത്ത വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ സംഘര്‍ഷം തുടരുന്നു. സൈനിക മേധാവി ഖലീഫ ഹഫ്തറും സര്‍ക്കാര്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഹഫ്തറിന്റെ സൈനിക ക്യാംപുകളിലേക്ക് രഹസ്യമായി കാര്‍ഗോ വിമാനങ്ങള്‍ പറക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നുമാണ് തിരിച്ചറിയാത്ത സ്‌ഫോടന സാമഗ്രികള്‍ ട്രിപ്പോളിയിലേക്ക് വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍ 76 വിമാനങ്ങളാണ് ഹഫ്തര്‍ സൈനിക കേന്ദ്രത്തിലേക്ക് യാത്ര ചെയ്തത്. വിമാനം ട്രിപ്പോളിയിലെത്തുന്നതിന് മുന്‍പ് ഈജിപ്ത്,ഇസ്രായേല്‍,ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കും നിരവധി യാത്രകള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഏപ്രിലിലാണ് തലസ്ഥാനമായ ട്രിപ്പോളി സൈനിക അതിക്രമത്തിലൂടെ കൈയേറാന്‍ ഹഫ്തര്‍ സൈന്യം ശ്രമിച്ചത്.

Related Articles