Current Date

Search
Close this search box.
Search
Close this search box.

വിലക്കയറ്റം,അഴിമതി; ലൈബീരിയയിലും ജനകീയ പ്രക്ഷോഭം

മണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്ക് നേരെ ജനകീയ പ്രതിഷേധം ശക്തമാവുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിലും അഴിമതിയിലും പ്രതിഷേധിച്ച് ലൈബീരിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രസിഡന്റ് ജോര്‍ജ് വീഹിനെതിരെയും ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി. വെള്ളിയാഴ്ചയാണ് തലസ്ഥാന നഗരിയായ മണ്‍റോവിയയില്‍ പ്രതിഷേധിക്കാനായി ആയിരക്കണക്കിനാളുകള്‍ ഒരുമിച്ചു കൂടിയത്.

പ്രസിഡന്റ് വീഹ് കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. 18 മാസങ്ങള്‍ക്ക് മുന്‍പും വീഹ് ഇത്തരത്തില്‍ ജനകീയ പ്രതിഷേധം നേരിട്ടിരുന്നു. പതിനായിരത്തിലധികം പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘കഷ്ടപ്പാടുകള്‍ കൊണ്ട് ഞങ്ങള്‍ ബുദ്ധിമുട്ടുകയാണ്’. ‘കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ ‘ജോര്‍ജ് വീഹ് തന്റെ ജനങ്ങളുടെ കരച്ചില്‍ കേള്‍ക്കണം’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ജനം തെരുവിലിറങ്ങിയത്.

Related Articles