NewsWorld Wide

300 മില്യണ്‍ സഹായപാക്കേജ് പ്രഖ്യാപിച്ച് ലെബനാന്‍

ബെയ്‌റൂത്: കോവിഡിനെത്തുടര്‍ന്ന് മന്ദ്ഗതിയിലായ രാജ്യത്തെ സാമ്പത്തിക മേഖലക്ക് പിന്തുണയുമായി ലെബനാന്‍ സര്‍ക്കാര്‍ 300 മില്യണ്‍ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് ലെബനാന്‍ പാര്‍ലമെന്റ് താഴ്ന്ന വരുമാനമുള്ളവര്‍ക്കും കാര്‍ഷിക,വ്യവസായ മേഖലക്കുമായി പാക്കേജ് പ്രഖ്യാപിച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ട മേഖലകളാണിവ. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ വര്‍ഷാവസാനത്തോടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സഹായ ധന പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് കച്ചവടക്കാരടക്കമുള്ളവര്‍ നേരിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബാങ്ക് രഹസ്യങ്ങള്‍ ഒഴിവാക്കുന്ന നിയമവും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്.

Facebook Comments
Related Articles
Close
Close