Current Date

Search
Close this search box.
Search
Close this search box.

ജീവന് ഭീഷണിയെന്ന് മുൻ ലബനാൻ പ്രധാനമന്ത്രി ഹസൻ ദിയാബ് 

ബയ്റൂത്ത്: ജീവിന് ഭീഷണിയുണ്ടെന്ന് മുൻ ലബനാൻ പ്രധാനമന്ത്രി ഹസൻ ദിയാബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഔദ്യോ​ഗിക കാലയളവിൽ നിരവധി അഴിമതി വിരുദ്ധ നടപടികൾ നടപ്പിലാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് തന്റെ ജീവന് ഭീഷണി ഉയർ‌ന്നിരിക്കു‌ന്നതെന്ന് ഹസൻ ദിയാബ് പത്രസമ്മേളനത്തിൽ ചൊവ്വാഴ്ച വ്യക്തമാക്കി.

ജീവന് ഭീഷണിയുണ്ടെന്നതിനെ സംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ​ഗവൺമെന്റിന്റെ പരിഷ്കരണ ഉദ്യമങ്ങളെ തടയാൻ വിവിധങ്ങളായ തൽപര വിഭാ​ഗങ്ങൾ ആവർത്തിച്ച് ശ്രമിച്ചതായുള്ള സംസാരത്തിന് ശേഷമാണ് അദ്ദേഹം അക്കാര്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്. പരിഷ്കരണ നടപടികൾ ഫ്രെബ്രുവരിയിൽ പാർലമെന്റിൽ വിശ്വാസം ഊട്ടിയുറപ്പിച്ചെങ്കിലും ആ​ഗസ്റ്റ് നാലിലെ തുറമുഖ സ്ഫോടനത്തെ തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവരുകയായിരുന്നു.

രാഷ്ട്രീയ പ്രേരിതമായി കൊലപാതകങ്ങൾ ലബനാൻ ചരിത്രത്തിൽ നിരവിധിയാണ്. 2000ന്റെ തുടക്കത്തിൽ പത്തിലധികം മാധ്യമപ്രവർത്തകരും ഉദ്യോ​ഗ്യസ്ഥരും ആ​ക്രമിക്കപ്പെട്ടിരുന്നു. അവയിൽ പ്രമുഖമാണ് 2005ലെ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകം.

Related Articles