NewsWorld Wide

ലബനാന്‍: നികുതി ഏര്‍പ്പെടുത്താനുളള തീരുമാനത്തില്‍ നിന്ന് ഭരണകൂടം പിന്മാറി

ബൈറൂത്ത്: വാട്സാപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുളള തീരുമാനത്തില്‍ നിന്ന് ഭരണകൂടം പിന്മാറി. മന്ത്രിസഭയുടെ നികുതി ഏര്‍പ്പെടുത്താനുളള തീരുമാനം വന്നതിന് മണക്കൂറുകള്‍ക്ക് ശേഷം രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഭരണകൂടം തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. രാഷ്ട്രീയ മേല്‍കോയ്മക്കെിതിരായി രാജ്യവ്യാപകമായി നടക്കുന്ന ഒരു മാസത്തിലെ രണ്ടാമത്തെ പ്രതിഷേധം രാജ്യത്തെ ഉപരോധിച്ചിരിക്കുകയാണ്.

2020ലേക്കുളള കരട് ബജറ്റിന്റെ ഭാഗമായി റവന്യൂ ഉയര്‍ത്താനായി വാട്സാപ്പ് കോളുകള്‍ക്കും സമാന ആപ്ലിക്കേഷനുകള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ വ്യാഴായ്ച മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിനെതിരായാണ് രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

Facebook Comments
Show More

Related Articles

Close
Close