Current Date

Search
Close this search box.
Search
Close this search box.

ലെബനാൻ: കൊറോണ രോ​ഗബാധയും മരണങ്ങളും ഉയർന്ന റെക്കോഡിൽ

ബൈറൂത്ത്: തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ തുറമുഖ സ്ഫോടനത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട പ്രതിഷേധ-പ്രകടനങ്ങൾക്കിടയിൽ കൊറോണ വൈറസ് രോ​ഗബാധയും മരണങ്ങളും രാജ്യത്ത് ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴ് പേർ മരിക്കുകയും, 309 പുതിയ കേസുകൾ രേഖപ്പെടുത്തുകയും ചെയ്തതായി ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരിയിൽ രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് മുതൽ 87 മരണങ്ങളും 7121 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയിലെ സ്ഫോടനത്തിന് മുമ്പ് രോ​ഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു.

200 പേരുടെ മരണത്തിനും, 6000ത്തോളം പേർക്ക് പരിക്കേൽക്കുകയും, മൂന്ന് ലക്ഷത്തോളം പേർക്ക് വീട് നഷ്ടമാവുകയും ചെയ്ത സ്ഫോടനത്തെ തുടർന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിഷേധ-പ്രകടനങ്ങൾക്കെതിരെ ലോകാരോ​ഗ്യ സംഘടന താക്കീത് നൽകി.

 

Related Articles