Current Date

Search
Close this search box.
Search
Close this search box.

ലബനാനില്‍ ഹിസ്ബുള്ളയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

ബെയ്‌റൂത്: ലബനാനില്‍ ഹിസ്ബുള്ള അനുകൂലികളും അമല്‍ മൂവ്‌മെന്റും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. തിങ്കളാഴ്ച ഇരു വിഭാഗങ്ങളെയും പിരിച്ചുവിടാനായി സുരക്ഷസേന ടിയര്‍ ഗ്യാസ് പ്രയോഗിച്ചു.

ഒന്നര മാസത്തോളമായി ലബനാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാണ്. പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന രാഷ്ട്രീയക്കാര്‍ അധികാരത്തില്‍ നിന്നും താഴെയിറങ്ങണമെന്നും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ അഴിമതി വര്‍ധിച്ചതുമാണ് പ്രതിഷേധത്തിന് കാരണമായത്.

ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഷിയ വിഭാഗത്തോട് ആഭിമുഖ്യമുള്ള അമല്‍ മൂവ്‌മെന്റും പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി നയിച്ച സര്‍ക്കാരിന്റെ ഭാഗമായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഒക്ടോബര്‍ 29ന് ഹരീരി രാജി വെച്ചിരുന്നു.

സര്‍വസായുധ വിഭാഗമായ ഹിസ്ബുള്ള ഹരീരിയുടെ രാജിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് എതിര്‍പ്പ് അറിയിച്ച് ഹിസ്ബുള്ള അനുയായികള്‍ തെരുവിലിറങ്ങിയത്. തുടര്‍ന്ന് സര്‍ക്കാര്‍ അനുകൂലികളും വിരുദ്ധരും തമ്മില്‍ പോരാട്ടം രൂക്ഷമാവുകയായിരുന്നു.

Related Articles