Current Date

Search
Close this search box.
Search
Close this search box.

ബെയ്‌റൂത്ത് സ്‌ഫോടനം: ലെബനാന്‍ മന്ത്രിസഭയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാകാതെ മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ഹസന്‍ ദിയാബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി പ്രസിഡന്റ് മിഷേല്‍ ഔന്‍ സ്വീകരിച്ചു. അതേസമയം, സ്‌ഫോടനത്തെത്തുടര്‍ന്നുള്ള പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ഇടക്കാല സര്‍ക്കാരായി ഹസന്‍ ദിയാബിനോട് തുടരാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ തുടരാനാണ് നിര്‍ദേശിച്ചത്.

‘ഈ കുറ്റകൃത്യം’ അഴിമതിയുടെ ഫലമായിരുന്നു. അത് ഈ രാഷ്ട്രത്തേക്കാള്‍ വലുതാണ്. ടെലിവിഷന്‍ അഭിമുഖത്തില്‍ ദിയാബ് പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ ഒരു പടി പിന്നോട്ട് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ കഴിയും. മാറ്റത്തിനായി ഞങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന്് പോരാടുകയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിന്റെ രാജി ഇന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. ലെബനാനെ ദൈവം രക്ഷിക്കട്ടെയെന്ന് അദ്ദേഹം മൂന്ന് തവണ ആവര്‍ത്തിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ലെബനാനിലുണ്ടായ വെയര്‍ഹൗസ് സ്‌ഫോടനത്തെത്തുടര്‍ന്ന് 200ലധികം പേര്‍ മരിക്കുകയും ആറായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles