ബൈറൂത്ത്: ദക്ഷിണ ലബനാന്‍ അതിര്‍ത്തിയിലെ തര്‍ക്കപ്രദേശത്ത് ഇസ്രായേല്‍ സ്ഥാപിച്ച മുള്ളുകമ്പി നീക്കണമെന്ന് ലബനാന്‍ സൈന്യം. ലബനാനിലെ യു.എന്‍ ഇടക്കാല സൈനിക ഉദ്യോഗസ്ഥരും ഇസ്രായേല്‍, ലബനാന്‍ സൈന്യവും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ലബനാന്‍ ആവശ്യം ഉന്നയിച്ചത്. ദക്ഷിണ ലബനാനിലെ റഅ്‌സ് അന്നാഖൂറ പട്ടണത്തിലെ യു.എന്‍ സൈനിക ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ലബനാനിലെ യു.എന്‍ ഇടക്കാല സേനയുടെ കമാന്‍ഡര്‍ അറോല്‍ഡോ ലസാരോയുടെ നേതൃത്വത്തില്‍ റഅ്‌സ് അന്നാഖൂറയില്‍ ത്രികക്ഷി യോഗം നടന്നതായി ലബനാന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കിയതായി അല്‍ജസീറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
Facebook Comments