Current Date

Search
Close this search box.
Search
Close this search box.

വിലക്കയറ്റം: ആര്‍ത്തവ കാലത്ത് പ്രതിസന്ധി നേരിട്ട് ലെബനാനിലെ സ്ത്രീകള്‍

ബെയ്‌റൂത്ത്: യുദ്ധ സംഘര്‍ഷ മേഖലകളായ പശ്ചിമേഷ്യയില്‍ നിന്നും ദിവസവും വ്യത്യസ്തങ്ങളായ ദുരിത പര്‍വങ്ങളുടെ വാര്‍ത്തകളാണ് പുറത്തുവരാറുള്ളത്. അതിന്റെയെല്ലാം ഇരകളില്‍ അധികവും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും തന്നെയാകും. ഇപ്പോഴിതാ സ്ത്രീകളുടെ ആരോഗ്യ ശുചിത്വത്തിന്റെ ഭാഗമായ അവരുടെ ആര്‍ത്തവ സമയങ്ങളെയും യുദ്ധക്കെടുതി നേരിട്ട് ബാധിച്ചിരിക്കുകയാണ്.

രാജ്യത്ത് സര്‍വ്വമേഖലയിലും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിന്‍സിനും ഇത്തരത്തില്‍ വില ഗണ്യമായി വര്‍ധിച്ചതോടെ പ്രയാസത്തിലായിരിക്കുകയാണ് കൗമാരപ്രായക്കാരടക്കമുള്ള സ്ത്രീകള്‍. ഡിസ്‌പോസിബിള്‍ സാനിറ്ററി പാഡിന് വില കൂടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഇതോടെ ഉപയോഗിച്ച പാഡ് തന്നെ വീണ്ടും ഉപയോഗിക്കുകയാണ് ഇവര്‍.

സര്‍ക്കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചതില്‍ പാഡുകളും നാപ്കിന്‍സും ഇല്ലാത്തതിനെതിരെ ലെബനാനില്‍ പ്രക്ഷോഭവും ആരംഭിച്ചിട്ടുണ്ട്. ഇരക്കുമതി ചെയ്യുന്ന സാനിറ്ററി പാഡുകള്‍ക്ക് 500 ശതമാന് വില വര്‍ധിച്ചത്. ഇതോടെ സമ്പന്ന കുടുംബങ്ങള്‍ അടക്കം രാജ്യത്ത് പ്രയാസത്തിലായിരിക്കുകയാണ്. യുദ്ധത്തിന് പുറമെ കോവിഡ് കൂടി വന്നതോടെയാണ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങിയത്.

Related Articles